കൊവിഡ്: ജോക്കോവിച്ചിനെ കുറ്റപ്പെടുത്തരുത്; പ്രതിരോധിച്ച് ജോക്കോവിച്ചിന്റെ കുടുംബം

ബെൽഗ്രേഡ്: ലോകത്തിലെ ഏറ്റവും മികച്ച  ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെതിരേ ഉയർന്ന വിമർശനങ്ങളെ എതിർത്തു താരത്തിന്റെ കുടുംബം. ജോക്കോവിച്ച് സംഘടിപ്പിച്ച ‘അഡ്രിയ പ്രദർശന ടെന്നീസ് ടൂർണമെന്റി’ൽ പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് കൊവിഡ് രോഗം കണ്ടെത്തിയതോടെയാണ് ജോക്കോവിച്ചിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇതിനിടെ, ജോക്കോവിച്ചിന്റേയും ഭാര്യയുടേയും കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി.
ടൂർണമെന്റിൽ പങ്കെടുത്ത ഗ്രിഗർ ദിമിത്രോവിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ഫൈനൽ മത്സരം റദ്ദാക്കി. പിന്നാലെ ക്രൊയേഷ്യൻ താരം ബോർന കോറിച്ച്, സെർബിയയുടെ വിക്ടർ ട്രോയ്‌സ്‌ക്കി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ സോഷ്യൽമീഡിയയിൽ സെർബിയൻ താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് മൽസരം നടത്തിയെന്നും ടൂർണമെന്റിന്റെ ഭാഗമായി നൈറ്റു പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്നുമൊക്കെയാണ് ആരോപണങ്ങൾ. അതേസമയം, ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിന് നേരത്തെ കൊവിഡ് ഉണ്ടായിരുന്നെന്നും ഇതുമറച്ചുവെച്ച് താരം ടൂർണമെന്റിൽ പങ്കെടുത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നും ജോക്കോവിച്ചിന്റെ അച്ഛൻ ഇപ്പോൾ വിശദീകരിക്കുകയാണ്.

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: