ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന് 200 കോടി നഷ്ടപരിഹാര തുക ചുമത്തി യുഎസ് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് 200 കോടി നഷ്ടപരിഹാര തുക ചുമത്തിയത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്തത്. മിസോറി അപ്പീല്‍ കോടതിയാണ് 2018 ജൂലൈയില്‍ ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ്‍ തുക 2.12 ബില്യണ്‍ ആയി കുറച്ച് കേസില്‍ വിധി പൂര്‍ത്തിയാക്കിയത്.
കേസിലെ വാദികള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഉള്‍പ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയില്‍ ഇളവ് നല്‍കിയത്. അതെ സമയം അറിഞ്ഞു കൊണ്ട് കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്തമാക്കള്‍ക്ക് വിറ്റയിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്.
കേസില്‍ പ്രതികള്‍ വലിയ കക്ഷികളായതിനാല്‍ തന്നെ വലിയ തുക നല്‍കണമെന്ന് കോടതി നിരീക്ഷിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിലൂടെ വാദികള്‍ക്കുണ്ടായ ശാരീരിക, മാനസിക, വൈകാരിക വിഷമതകള്‍ക്ക് പണം പകരമാവില്ലെന്നും കോടതി പ്രസ്താവിച്ചു.

Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍