ആഢംബരങ്ങളുടെ രാജകുമാരൻ; ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ; സുശാന്ത് സിങ്
ആഢംബരങ്ങളുടെ രാജകുമാരൻ; ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഇന്ത്യൻ നടൻ; സുശാന്ത് സിങ്
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഒരുനിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ച് സുശാന്ത് സിങ് രാജ്‌പുത് ഓർമായകുന്നത്. മരണപ്പെടുമ്പോൾ വെറും മുപ്പത്തി നാല് വയസ്സായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏകദേശം 59 കോടിയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2018 ൽ സുശാന്ത് ചന്ദ്രനിൽ സ്ഥലം വാങ്ങിയത് വലിയ ചർച്ചയായിരുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യൻ നടനും സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്സ് ഓഫ് റജിസ്ട്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്ലാറ്റിൽ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്കോപ്പും സ്ഥാപിച്ചിരുന്നു. (ചന്ദ്രനിലെ സ്ഥലം വിൽപ്പനയും വാങ്ങലുമൊക്കെ ഇപ്പോഴും വിവാദത്തിലാണ്. ഭൂമിക്കപ്പുറമുള്ള പ്രോപ്പർട്ടികളുടെ അവകാശം മാനവലോകത്തിന് മുഴുവനുമാണ് ,ഒരു രാജ്യത്തിനുമാത്രമായുള്ളതല്ല എന്നതാണ് നിയമം.)
ആദ്യകാലത്ത് ബാക്ക് ഡാൻസറായി അഭിനയിച്ചിരുന്നപ്പോൾ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേർക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്.അന്നൊക്കെ മോഡലിങും ചെയ്യുമായിരുന്നു. 2008 ലാണ് ടി.വി സീരിയലിൽ അഭിനയിക്കുന്നത്.പിന്നെ 2013 ൽ ആദ്യസിനിമ. ബാന്ദ്രയിലെ ഫ്ലാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലിൽ 20 കോടി രൂപയ്ക്ക് ഒരു ബംഗ്ളാവും വാങ്ങിയിട്ടുണ്ട്. അവസാനകാലത്ത് 5 മുതൽ 7 കോടി രൂപ അദ്ദേഹം വാങ്ങിയിരുന്നു.
വളരെക്കാലമായി മുംബൈ ബാന്ധ്രയില്‍ താമസിക്കുന്ന സുശാന്ത് പുതിയ ഫ്ലാറ്റിലേക്ക് ആറുമാസം മുന്‍പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്ലാറ്റ്....
ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്ലാറ്റിന്‍റെ വാടക. ഡിസംബര്‍ 2022 വരെയാണ് ഇവിടെ താമസിക്കാന്‍ സുശാന്ത് കരാര്‍ ഏര്‍പ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. നാല് വീട്ടുജോലിക്കാരാണ് ഈ ഫ്ലാറ്റില്‍ ഉണ്ടായിരുന്നത്. ഒപ്പം സുശാന്തിനൊപ്പം ഒരു സിനിമ കലാസംവിധായകനും താമസിച്ചിരുന്നു.
Comments
Post a Comment