ചൈന നേപ്പാളിലെ ഗ്രാമങ്ങൾ കയ്യടക്കുന്നു:മറുവാക്ക് പറയാനാവാതെ നേപ്പാൾ

കാഠ്‌മണ്ഡു: ചൈന നേപ്പാളിലെ നോര്‍ത്ത് ഗോര്‍ഖ മേഖലയിലെ റൂയി ഗ്രാമം അനധികൃതമായി കൈവശപ്പെടുത്തി.റൂയി ഗ്രാമം ഇപ്പോഴും നേപ്പാളിലെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും,ചൈനയാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.കയ്യേറ്റം നിയമവിധേയമാക്കുന്നതിനായി,ചൈന ഗ്രാമത്തിന്റെ അതിര്‍ത്തി തൂണുകള്‍ നീക്കം ചെയ്യുകയും ചെയ്‌തു.


ചൈന പിടിച്ചെടുത്ത റൂയി ഗ്രാമത്തിന്റെ കാര്യമൊക്കെ വിധേയപൂര്‍വ്വം മറന്ന്,നാണമില്ലാത്ത നേപ്പാള്‍ സര്‍ക്കാരും,പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും,ഇന്ത്യന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഭൂപടം മാറ്റുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നേപ്പാള്‍ സര്‍ക്കാരും ബുദ്ധിജീവികളും ഇന്ത്യന്‍ പ്രദേശത്തെക്കുറിച്ച്‌ സംസാരിക്കുന്ന തിരക്കിലാണെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു.ചൈന കയ്യേറിയതോടെ റൂയി ഗ്രാമം ഇപ്പോള്‍ ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിന്റെ അധീനതയിലായി.ചൈനയുടെ പ്രീതിക്കായി എന്ത് വിലകുറഞ്ഞ നടപടിയും സ്വീകരിക്കുകയാണ് നേപ്പാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.സ്വന്തം പ്രദേശം പോലും അടിയറവെച്ചുകൊണ്ടുള്ള നേപ്പാളിന്റെ നടപടിക്കെതിരെ,പൗരസമൂഹത്തിന്റെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.


Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍