"ചൈനയുടെ പ്രകോപനത്തിനു കനത്ത തിരിച്ചടി നൽകി ഇന്ത്യ:

ലഡാക്ക്:  ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഒരു സീനിയര്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവിധ ചൈനീസ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനൊന്ന് ചൈനീസ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമവായത്തിന്റെ ഭാഗമായി ഗാല്‍വാന്‍ താഴ് വരയില്‍ നിന്നും ചൈനീസ് ആര്‍മി പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നു. പിന്‍വാങ്ങലിനു മുന്നോടിയായി ഇരു സൈനിക വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രൂക്ഷമായ കല്ലേറും സംഘര്‍ഷവുമാണ് താഴ് വരയില്‍ നടന്നത്. ഇന്ത്യ അതിര്‍ത്തി കയറി സംഘര്‍ഷം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്നു ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിവിധ സേനമേധാവികളുമായും ചര്‍ച്ച നടത്തുകയാണ്.

പ്രശ്‌നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ച തുടരുന്നുണ്ട്.അതേസമയം, ഇന്ത്യ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച്‌ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചിരുന്നു. മെയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്.

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: