രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി

രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി

സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്.
ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. 
നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖിൽ ചുവടുവച്ചിരുന്നു. 
കിരൺ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ വേഷമിടുന്നു. ഹൈദരാലിയുടെ യുവത്വം മകൻ നിഖിൽ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നു. 19 വയസ്സു മുതൽ 30 വരെയുള്ള കാലഘട്ടമാണ് നിഖിൽ അവതരിപ്പിക്കുക.

#രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി #

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: