മണ്ണാർക്കാട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

മണ്ണാർക്കാട് ഏഴുവയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

Date : 25-06-2020

പാലക്കാട്: മണ്ണാര്‍ക്കാട് ഏഴുവയസ്സുകാരനെ മാതാവ് കുത്തിക്കൊന്നു. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മണ്ണാര്‍ക്കാട് ഭീമനാടായിരുന്നു സംഭവം. കുട്ടിയുടെ അമ്മയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് പോലിസ് അറിയിച്ചു. പുലര്‍ച്ചെ ഇര്‍ഫാന്റെ ഒമ്പതുമാസം പ്രായമുള്ള ഇളയസഹോദരന്റെ കരച്ചില്‍കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. കുഞ്ഞ് വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴുവയസ്സുകാരനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. അമ്മയും രണ്ടുകുട്ടികളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയില്‍ ജോലിസ്ഥലത്താണ്. നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലിസ് സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. പ്രാഥമികനടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 
========================
®️ rafy's taalks

Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍