സുശാന്തിന്റെ മരണത്തിൽ മനം നൊന്ത് പട്നയിൽ മരിച്ചു

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗം താങ്ങാനാകാതെ ബന്ധുവായ സഹോദരന്റെ ഭാര്യ മരിച്ചു. സുശാന്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടക്കുന്നതിനിടെയാണ് സുശാ ദേവിയുടെ മരണം സംഭവിക്കുന്നത്. ബിഹാറിലെ പുര്‍ണിയയിലായിരുന്നു മരണം.

സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടത് മുതല്‍ സുശാ ദേവി കടുത്ത ദുഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കടുത്ത വിഷാദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുശാന്ത് എന്നാണഅ പുറത്തുവരുന്ന വിവരം. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങളുയരുന്നുണ്ട്.

മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാന കേന്ദ്രത്തിലായിരുന്നു താരത്തിന്റെ സംസ്‌കാരം. സിനിമാ, സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍