മോഷണം പോയ അനാർക്കലിയുടെ തിരക്കഥ ! തിരിച്ചുതരാൻ തോന്നിയ കള്ളന്റെ മനസ്സ്


റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അനാർക്കലി എന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അനാർക്കലി. കൊച്ചിയിൽ നിർത്തിയിട്ട അദ്ദേഹത്തിന്റെ വാഹനത്തിൽ നിന്നും അനാർക്കലിയുടെ തിരക്കഥ അടങ്ങിയ ബാഗ് കാണാതായി. ആദ്യമായി സംവിധാനം ചെയ്യുവാൻ വച്ചിരുന്ന ചിത്രത്തിന്റെ തിരക്കഥ മോഷണം പോയതിനെ തുടർന്ന് അദ്ദേഹം ആകെ തളർന്നു.

തിരക്കഥയുടെ മറ്റൊരു കോപ്പി പോലും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്നാൽ വിധി മറ്റൊന്നായിരുന്നു. തിരുവനന്തപുരത്തുനിന്നും തിരക്കഥ അടങ്ങിയ ബാഗ് അദ്ദേഹത്തിന് തിരിച്ചു കിട്ടി. ബാഗിലെ മറ്റ് സാധനങ്ങൾ എല്ലാം മോഷ്ടിച്ചതിന് ശേഷം തിരക്കഥ മാത്രം കള്ളൻ തിരികെ വക്കുകയായിരുന്നു. അന്ന് തന്റെ ബാഗ് മോഷ്ടിച്ച കള്ളന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പൃഥ്വിരാജ് സുകുമാരൻ, ബിജുമേനോൻ, മിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു പ്രണയകഥയാണ് അനാർക്കലി പറയുന്നത്. ചിത്രത്തിന് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്.

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: