വീട് അടിച്ചു തകർത്തു യുവതിയെ ആക്രമിച്ച രണ്ട് പേർ പിടിയിൽ:
പോത്തന്‍കോട്: അയിരൂപ്പാറ പന്തലക്കോട് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ കൂടി വട്ടപ്പാറ പൊലീസ് അറസ്റ്റ്ചെയ്തു. നെയ്യാറ്റിന്‍കര റസല്‍പുരം നിഷാ ഭവനില്‍ അജീഷ് (32), സാന്ദ്രം ഭവനില്‍ ഉമേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനി ഒരാള്‍ മാത്രമാണ് പിടിയിലാകാനുള്ളത്. വാഴോട്ട്പൊയ്ക മുക്കോലയ്ക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീക്കുട്ടന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ശ്രീക്കുട്ടന്റെ ഭാര്യ അശ്വതിയെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ഏതാനും ദിവസം മുമ്ബ് വീടിനു മുന്നില്‍ പ്രതികള്‍ പടക്കമെറിഞ്ഞത് ശ്രീക്കുട്ടന്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന്റെ പകയാണ് അക്രമത്തില്‍ കലാശിച്ചത്.
Comments
Post a Comment