കൊതുകിനെ ബാറ്റ് കൊണ്ടടിച്ചപ്പോൾ സംഭവിച്ചതാണെന്നാണ് പറഞ്ഞത്:അങ്കമാലിയിലെ പിഞ്ചു കുഞ്ഞിന്റെ നില ഗുരുതരം

അങ്കമാലിയില്‍ അച്ഛന്‍ കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിന് ബോധം തെളിഞ്ഞിട്ടില്ല. തലയോട്ടിക്കുള്ളില്‍ രക്തസ്രാവമുണ്ട്. 54 മാസം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഷൈജു തോമസ് കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞിനെ കയ്യില്‍ ചുഴറ്റിയ ശേഷം എറിയുകയായിരുന്നു. ഭാര്യയുടെ മൊഴിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ കോലഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാക്കുകള്‍ ഇങ്ങനെ. അച്ചനും അമ്മയും കൂടിയാണ് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സംശയം തോന്നി ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ കൊതുകിനെ കൊല്ലാന്‍ ബാറ്റ് വെച്ച്‌ അടിച്ചപ്പോള്‍ നെഞ്ചില്‍ കൊണ്ടതാണെന്ന് പറഞ്ഞു.

തലയ്ക്ക് ക്ഷതമേറ്റതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞതുമില്ല. ഇതോടെയാണ് സംഭവം പുത്തന്‍ കുരിശ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. കുഞ്ഞിന് ഇപ്പോഴും ബോധം വന്നിട്ടില്ല. സി.ടി സ്‌കാനില്‍ തലച്ചോറിന് ചുറ്റും രക്തശ്രാവം ഉണ്ടായത് വ്യക്തമാണ്. ഞായറാഴ്ച ബ്ലീഡിംഗ് കുറച്ചുകൂടി കൂടിയിട്ടുണ്ട്. ഇവിടെ എത്തിക്കുമ്ബോഴുള്ളതിനേക്കാള്‍ മോശം അവസ്ഥയിലാണ് കുട്ടിയുള്ളത്. തുടര്‍ച്ചയായ അപസ്മാരബാധ ഉണ്ടായിരുന്നു. ഇത് മരുന്ന് നല്‍കി നിയന്ത്രിക്കാനായിയിട്ടുണ്ട്.


നില അതീവ ഗുരുതരമായി തുടരുകയാണെന്നും കോലഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് കുഞ്ഞിന് നേരെ ഷൈജുവിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഉണര്‍ന്ന് കരഞ്ഞ കുഞ്ഞിനെ ഷൈജു ഭാര്യയില്‍ നിന്ന് പിടിച്ചുവാങ്ങി വായുവില്‍ വീശി കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ ഇയാള്‍ ഭാര്യയില്‍ സംശയം ആരോപിക്കാറുണ്ടായിരുന്നു. കൂടാതെ പെണ്‍കുഞ്ഞ് പിറന്നതില്‍ ഇയാള്‍ക്ക് വെറുപ്പായിരുന്നുവെന്നും വിവരമുണ്ട്.

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: