ഇന്ത്യൻ ആർമിയുടെ മൃതദേഹത്തോടും ചൈനീസ് ക്രൂരത:ആയുധം പുറത്ത് വിട്ട് ബിബിസി

ന്യൂഡല്‍ഹി: ലഡാക് അതിര്‍ത്തിയിലെ  ജീവന്‍പൊലിഞ്ഞ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരുടെ അതിക്രൂരമായ ആക്രമണത്തിന് വിധേയയാരേന്ന് തെളിയിക്കുംവിധം മൃതദേഹങ്ങള്‍ വളരെ വികൃതമായ നിലയിലാണ് കണ്ടെടുത്തത്.

ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ ചൈനീസ് സൈനികര്‍ ഉപയോഗിച്ച മാരകായുധത്തിന്റെ ചിത്രം അതിനിടെ, ബി.ബി.സി പുറത്തുവിട്ടു. ആണികള്‍ വെല്‍ഡ് ചെയ്‌തു പിടിപ്പിച്ച ഉരുക്കു ദണ്ഡുകളാണ് ചിത്രത്തില്‍ കാണുന്നത്. ഇന്ത്യ - ചൈന ബോർഡറിൽ ഒരു സീനിയ‍ര്‍ ഇന്ത്യന്‍ സൈനിക ഓഫീസറാണ് ചൈനീസ് സൈനികര്‍ ഉപയോഗിച്ച ആയുധം എന്ന കുറിപ്പോടെ ഈ ചിത്രം തങ്ങള്‍ക്ക് അയച്ചുനല്‍കിയതെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.സംഘര്‍ഷാവസ്ഥ കുറക്കാന്‍ ഇന്നലെയും മേജര്‍ ജനറല്‍ തലത്തില്‍ ഇരുപക്ഷത്തെയും ഓഫീസര്‍മാര്‍ ആറുമണിക്കൂര്‍ കൂടിക്കാഴ്‌ച നടത്തിയെങ്കിലും സൈന്യങ്ങളെ പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ല.ചൊവ്വാഴ്‌ച പകല്‍ നടത്തിയ തെരച്ചിലിലാണ് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ മലയിടുക്കിലും നദിയിലും നിന്നുമായി ലഭിച്ചത്. ചൈനക്കാരുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായ പലരുടെയും മുഖവും ശരീരഭാഗങ്ങളും മുറിവേറ്റ് വികൃതമായിരുന്നു. ലേ ബേസ് ക്യാമ്ബിലെ സൈനികര്‍ തിരിച്ചടിക്കണമെന്ന വാശിയിലാണെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഇവിടത്തെ മൂന്ന് ഡിവിഷണല്‍ കമാന്‍ഡമാര്‍ ലേ കോര്‍ കമാന്‍ഡര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്.

സംഭവത്തിനുശേഷം ചില ഇന്ത്യന്‍ സൈനികരെ കാണാതായെന്ന ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ വാര്‍ത്ത ശരിയല്ലെന്നും പരിക്കേറ്റ നാല് സൈനികര്‍ അപകടനില തരണം ചെയ്‌തെന്നും കരസേന അറിയിച്ചു.

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: