സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു:പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും
കൊച്ചി : അന്തരിച്ച മലയാള സംവിധായകന്‍ സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചിയിൽ നടക്കും.രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം വെക്കും.സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു. തിങ്കളാഴ്ച പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചിന്‍ സിനിമാരംഗം തിരഞ്ഞെടുത്തത്.സേതുവിന് നോടൊപ്പം ചേര്‍ന്ന് സച്ചി എഴുതിയ ചോക്ലേറ്റ് മലയാളത്തിലെ ബമ്പർ ഹിറ്റായിരുന്ന.അദ്ദേഹത്തോടൊപ്പം തന്നെ മേക്കപ്പ്മാന്‍, റോബിന്‍ഹുഡ്, സീനിയേഴ്സ്, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി.അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സച്ചി സംവിധാനം ചെയ്തതാണ്
Comments
Post a Comment