കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

രോഗ വ്യാപന ഭീതിയിലും  മുബൈയിലെ  കോവിഡ് രോഗികളെ പരിചരിച്ച്  ഡോകടർ  വാണി  വാസുദേവൻ  കർമ്മനിരതയാവുന്നു.
==========================
പുലാമന്തോൾ/ മുബൈ  : ലോകമൊന്നാകെ  അടിപതറിയ കൊറോണ വൈറസ് വ്യാപനം  ഭീതിജനകമായി മുന്നേറുമ്പോൾ  ഇന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികളുള്ള  മുബൈയിലെ   ലോകമാന്യ തിലക്‌ മുനിസിപ്പൽ മെഡിക്കൽ കോളേജിൽ രോഗീ പരിചരണത്തിൽ വ്യാപൃതയായി കർമ്മനിരതയാവുകയാണ്  പുലാമന്തോൾ    ശാന്തി ഹോസ്പിറ്റലിലെ Dr വാസുദേവന്റെയും  Dr തുളസി വാസുദേവൻറെയും  മകളായ   Dr വാണി വാസുദേവൻ  കോവിഡ് മഹാവ്യാധിയുടെ ലോകമെമ്പാടുമുള്ള തേർവാഴ്ച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുമ്പോൾ   മനുഷ്യരാശിയുടെ അസ്ഥിത്വം  തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ  സാഹചര്യത്തിൽ കോവിഡ് രോഗികളെ  പരിചരിക്കുന്നതിൽ നിന്നും  പലരും മാറിനിൽക്കുമ്പോൾ  ഇത്തരം  രോഗികളെ  പരിചരിക്കുന്നത്  തൻറെ ജീവിത ചര്യയായി മാറ്റിയിരിക്കുയാണ് ഇവർ  .തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും  എം-ബി-ബി-സി ന് ശേഷം മഹാരാഷ്ട്രയിലെ ലോകമാന്യ തിലക്‌ മുനിസിപ്പൽ മെഡിക്കൽ കോളേജിൽ ആണ് P-G ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മഹമാരി  ലോകത്ത് പിടിമുറുക്കിയത് 
രോഗ വ്യാപനം മാസങ്ങൾ പിന്നിടുമ്പോഴും   ഫലപ്രദമായ ചികിത്സയോ പ്രതിരോധ മരുന്നോ ലഭ്യമാകാത്ത സാഹചര്യത്തിൽ രോഗമുക്തി എന്ന് സാധ്യമാകുമെന്ന് പറയാൻ പോലും ആകാത്ത അവസ്ഥയാണുള്ളത്   അതുകൊണ്ടുതന്നെ രോഗ വ്യാപനം തടയുന്നതിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും സാധ്യമായത് ചെയ്യുകയേ പറ്റൂ എന്ന ചിന്തയിലാണ്  ഇവർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ    രോഗ വ്യാപനം  ഏറ്റവും കൂടുതലുള്ള  മുംബൈയിലെ സ്ഥിതി വളരെ ദയനീയമാണ് സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമുള്ള ബെഡ്ഡുകളുടെയും സൗകര്യങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും പരിമിതിയും രോഗികളുടെ ആധിക്യവും കാരണം മിക്കവാറും സ്വകാര്യ ആശുപത്രികളും  കൊറോണ ചികിത്സക്കായി മാറ്റപ്പെട്ടിട്ടുണ്ട്  എന്നിട്ടും കിലോമീറ്ററുകൾ താണ്ടി യും ആശുപത്രികൾ കയറിയിറങ്ങിയും  അഡ്മിഷൻ കിട്ടാത്ത അവസ്ഥയാണെത്രെ ഇവിടെയുള്ളത്  അതിനിടെ നിരവധി  ജീവനുകൾ  നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട് .മുബൈയിലെ  500 ഏക്കറിൽ പരം വിസ്തൃതിയുള്ള ചേരി പ്രദേശമായ ധാരാവി കടുത്തുള്ള കെ ഇ എം, ലോകമാന്യതിലക് മുനിസിപ്പൽ മെഡിക്കൽ കോളേജുകളിലെ സ്ഥിതി അതി  ഭീകരമാണ് പ്രത്യേക വാർഡുകൾ ഒരുക്കാനോ നിഷ്കർഷിക്കും  വിധം അകലം പാലിക്കാനോ പരിചരണത്തിനോ ചികിത്സലഭ്യമാക്കാനോ  കഴിയാത്ത അവസ്ഥയിൽ സ്വന്തം ജീവൻ പണയം വെച്ച് കൊണ്ടാണ് ഇവരടക്കമുള്ള  ഡോക്ടർമാർക്കും   ആരോഗ്യപ്രവർത്തകർക്കും  ആതുരശുശ്രൂഷ  ചെയ്യേണ്ടിവരുന്നത് 
 മണിക്കൂറുകളോളം മാറ്റാൻ കഴിയാത്ത പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് പൊതിഞ്ഞു കെട്ടി  മൃതദേഹങ്ങളും ഗുരുതരാവസ്ഥയിലുള്ള രോഗികളുമുള്ള  വാർഡുകളിലാണ് കൊറോണക്കെതിരെ  ഇവർ പൊരുതുന്നത് 
 ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിലത്ത് പോലും കിടക്കാൻ സ്ഥലമില്ലത്ത അവസ്ഥയിൽ ഡോക്‌ടർ വാണി  വാസുദേവൻ ജോലിചെയ്യുന്ന  ഇവിടെ  300-400 രോഗികൾക്ക്  രണ്ട് ഡോക്ടർമാർ മാത്രമാണ് നിലവിലുള്ളത്  മറ്റു സ്റ്റാഫുകൾ വിരളവും ഈ ദുരവസ്ഥയിൽ രോഗികളുടെ ചികിത്സചുമതല ഇവരടക്കമുള്ള  P -G ക്ക് 
പഠിക്കുന്ന ഡോക്ടർമാരുടെ ചുമലിലാണ്  ഇവരിൽ ചിലർ ഇപ്പോൾതന്നെ രോഗബാധിതരാണ്  കൂടുതൽ പേർ രോഗികളാകുന്ന അവസ്ഥയിൽ ചികിത്സ കൂടുതൽ വഷളാകുമെന്ന് ഉറപ്പാണ് എല്ലാവർക്കുമായി പ്രാർത്ഥിക്കാനെ  തരമുള്ളൂ എന്നാണ് ഇവർ പറയുന്നത്   കേരളത്തിൽ നിന്നും ഇവിടെ  P-Gക്ക് ചേർന്ന കുറച്ചു ഡോക്ടർമാരും ഈ വെല്ലുവിളികൾ ഏറ്റെടുത്തു പ്രതിരോധനടപടികളിൽ  ശ്രദ്ധേയമാകുന്നുണ്ട്   അവരിലൊരാളായി  ഡോക്ടർ വാണി  വാസുദേവനും കൊറോണ വൈറസിനെതിരെ സന്ധിയില്ലാത്ത സമരവുമായി പൊരുതുമ്പോൾ  അത് പുലാമന്തോൾ ഗ്രാമത്തിനും അഭിമാനമാകുകയാണ്

Comments

Popular posts from this blog

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: