സുശാന്തിന്റെ മരണ കാരണം പുറത്ത്;മനസ്സ് വിങ്ങി ഇന്ത്യൻ സിനിമ ലോകം

ഇന്നലെ മരിച്ച ഹിന്ദി നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുംബൈയിലെ ഹോസ്പിറ്റൽ ആണ് ഈ വിവരം പുറത്തുവിട്ടത്. തൂങ്ങി മരണത്തിനിടെ ശ്വാസതടസ്സം നേരിട്ടാണ് മരണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ജൂണ്‍ 14നാണ് 34 കാരനായ സുശാന്തിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് സംസ്‌കാരം നടത്തും. വീട്ടില്‍ നിന്ന് ഒരു കുറിപ്പും ലഭിക്കാത്തതിനാൽ സുശാന്ത് ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി താരത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ശവസംസ്കാരത്തിനായി സുശാന്തിന്റെ ബന്ദുക്കൾ രാത്രി പട്നയില്‍ നിന്ന് മുംബൈയിലെത്തി.

Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍