ചില്ലുവാതില്‍ പൊട്ടി ശരീരത്തില്‍ കയറി യുവതി മരിച്ചു
കൊച്ചി: ചില്ലുവാതില്‍ പൊട്ടി ശരീരത്തില്‍ കയറി യുവതി മരിച്ചു. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് ആണ് സംഭവം. തറയില്‍ വീണപ്പോള്‍ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം. തൊട്ടടുത്ത് നൂറ് മീറ്റര്‍ അകലെയുള്ള പെരുമ്ബാവൂര്‍ താലൂക്കാശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. നിലവില്‍ ബീനയുടെ മൃതദേഹം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റ്‍മോര്‍ട്ടം നാളെ നടത്തും.
ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്ബ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. ഇതിനിടെ കൈ കുത്തി ബീന എഴുന്നേറ്റ് നിന്നു. അപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവര്‍ ഓടി കൂടി. അവരെ എഴുന്നേല്‍പ്പിച്ച് മാറ്റി നിര്‍ത്തുമ്ബോഴേക്ക് ദേഹത്ത് നിന്ന് ചോര വാര്‍ന്ന് വീഴുന്നുണ്ടായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ബീനയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments
Post a Comment