10 വര്‍ഷത്തിനിടെ 39 പേര്‍ തിഹാര്‍ ജയലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായതു കൊണ്ടുമാത്രം സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: 10 വര്‍ഷത്തിനിടെ 39 പേര്‍ തിഹാര്‍ ജയലില്‍ പ്രസവിച്ചിട്ടുണ്ടെന്നും ഗര്‍ഭിണിയായതു കൊണ്ടുമാത്രം സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കരുതെന്നും ഡല്‍ഹി പൊലീസ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് അറസ്റ്റിലായ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെ ഡല്‍ഹി ഹൈകോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ജാമ്യാപേക്ഷ എതിര്‍ക്കുന്ന റിപ്പോര്‍ട്ടും ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഗര്‍ഭിണിയായ തടവുകാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ല. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ല.
ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്. 10 വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ ഡല്‍ഹിയിലെ ജയിലില്‍ നടന്നിട്ടുണ്ട്. -റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക മുറിയില്‍ ഒറ്റക്കാണ് സഫൂറയെ പാര്‍പ്പിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനും മരുന്നിനും പുറമെ പതിവായി ഡോക്ടര്‍മാര്‍ അവരെ പരിശോധിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം ഗര്‍ഭിണികളെ അറസ്റ്റുചെയ്ത് തടവിലാക്കുക മാത്രമല്ല, ജയിലുകളില്‍ പ്രസവിക്കുന്നതിനും മാതൃകകളുണ്ടെന്നും സ്പെഷല്‍ സെല്‍ ഡി.സി.പി പി.എസ് കുശ്വാഹ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്തിട്ട് പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടര്‍ത്തിയതിന് കാറ്റിനെ കുറ്റെപ്പടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാര്‍ഥിനിക്ക് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി പറഞ്ഞിരുന്നത്.
Comments
Post a Comment