അമ്മയുടെ ഓപ്പറേഷൻ നടത്താന്‍ പണമില്ല, സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് മകള്‍, 18 മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ഷയ്ക്ക് കിട്ടിയത് 50 ലക്ഷം രൂപ:ഏവർക്കും മാതൃകയായി കേരളം

കണ്ണൂര്‍; കരള്‍ രോഗം ബാധിച്ച അമ്മയുടെ ശസ്ത്രക്രിയ മൂന്ന് ദിവസത്തിനകം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയ്ക്ക് മുന്നില്‍ മറ്റ് പോംവഴികളൊന്നുമില്ലായിരുന്നു. ശസ്ത്രക്രിയയ്ക്കു 19 ലക്ഷത്തോളം രൂപയാണ് ആദ്യം കെട്ടിവയ്‌ക്കേണ്ടത്. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന വര്‍ഷ ആശുപത്രിയുടെ മുന്നില്‍ നിന്നും പൊട്ടിക്കരഞ്ഞു.
അമ്മയുടെ ജീവനുവേണ്ടി പൊട്ടികരഞ്ഞ വർഷയെ സഹായിക്കാന്‍ പിന്നീട് മലയാളികള്‍ ഒന്നിച്ച കാഴ്ചയാണ് കണ്ടത്. 18 മണിക്കൂറിനുള്ളില്‍ അരക്കോടി രൂപ വര്‍ഷയുടെ അക്കൗണ്ടിലെത്തി. വര്‍ഷയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നിരവധി പേര്‍ സഹായവുമായി രംഗത്തെത്തിയത്.
ഏറ്റവും മികച്ച ഈ പ്രവർത്തനം കൊണ്ട് കേരളം മറ്റുള്ളവർക്ക് മാതൃകയാവുകയാണ്

Comments

Popular posts from this blog

കോവിഡ്‌ ഭീതിയിലും ഡോക്ടർ വീണ വാസുദേവൻ കർമനിരതയാവുന്നു

മഞ്ചേരി: കാമുകനൊപ്പം പോകാന്‍ വീടുവിട്ടിറങ്ങിയ യുവതി ഒടുവില്‍ മനസ്സുമാറി ഭര്‍ത്താവിനും മകനുമൊപ്പം വീട്ടിലേക്ക് മടങ്ങി

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ: