ഏഴാം ക്ലാസിലെ ക്രഷ്; 13 വർഷത്തിന് ശേഷം കണ്ടുമുട്ടൽ; പ്രണയകഥ തുറന്നുപറഞ്ഞ് സൗഭാഗ്യ
ടിക്ക് ടോക്കിലൂടെയും നൃത്തവേദികളിലൂടെയും മലയാളികളുടെ മനംകവർന്ന താരം സൗഭാഗ്യ വെങ്കിടേഷ് ഒടുവിൽ തന്റെ പ്രണയ കഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലാണ് സൗഭാഗ്യ അർജ്ജുൻ സോമശേഖരനെ വിവാഹം ചെയ്തത്. ഇരുവരും സോഷ്യൽമീഡിയയിലൂടെ ഏറെ ചിരപരിചിതരുമാണ്. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നുവെന്ന് സൗഭാഗ്യ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒടുവിൽ ഇപ്പോൾ ഇതാദ്യമായി അർജുനുമായുള്ള തന്റെ പ്രണയകഥ തുറന്നു പറയുകയാണ് സൗഭാഗ്യ. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് സൗഭാഗ്യ പ്രണയകഥ തുറന്നുപറഞ്ഞത്. സൗഭാഗ്യയുടെ വാക്കുകളിങ്ങനെ: ”ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്‌കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്പോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്...